കഞ്ചിക്കോട് റെയിൽവേ ഫാക്ടറി: ഇടതുപക്ഷവുമായി ചേർന്ന് പ്രതിഷേധിക്കാൻ തയ്യാറെന്ന് യുഡിഎഫ്

കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ യുഡിഎഫ് എംപിമാർ ഡൽഹിയിൽ ധർണ നടത്തുന്നു. റെയിൽവേ ഭവന് മുന്നിലാണ് ധർണ നടക്കുന്നത്. മുതിർന്ന നേതാവ് എ കെ ആന്റണി ധർണ ഉദ്ഘാടനം ചെയ്തു

കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് ആന്റണി പറഞ്ഞു. ഇടതുപക്ഷവുമായി ചേർന്ന് ഇതിനായി സഹകരിക്കാനും യുഡിഎഫ് തയ്യാറാണ്. കേന്ദ്രം നിലപാട് തിരുത്തി കോച്ച് ഫാക്ടറി പുനരാരംഭിക്കണം.

ഒന്നാം യുപിഎ സർക്കാരിന്റെ കാലത്താണ് കഞ്ചിക്കോട് കോച്ച് ഫാക്ടറി അനുവദിച്ചത്. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് ഇതിനായി സ്ഥലം ഏറ്റെടുക്കുകയും ചെയ്തു. ഇപ്പോൾ പദ്ധതി പിൻവലിക്കാനുള്ള നീക്കം കേരളത്തോടു കാണിക്കുന്ന അനീതിയാണെന്നും ആന്റണി പറഞ്ഞു

മുല്ലപ്പള്ളി രാമചന്ദ്രൻ, കെ സി വേണുഗോപാൽ, ഇ ടി മുഹമ്മദ് ബഷീർ, കെ വി തോമസ് തുടങ്ങിയവർ ധർണയിൽ പങ്കെടുക്കുന്നുണ്ട്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *