കനയ്യകുമാറിന് ഡോക്ടറേറ്റ്; സംഘപരിവാർ വേട്ടയാടലുകൾക്ക് വിദ്യാഭ്യാസം കൊണ്ടൊരു മറുപടി

  • 126
    Shares

ജെ എൻ യു വിദ്യാർഥി യൂനിയൻ മുൻ അധ്യക്ഷൻ കനയ്യകുമാറിന് ഡോക്ടറേറ്റ്. ദക്ഷിണാഫ്രിക്കയിലെ സാമൂഹ്യ മാറ്റങ്ങൾ എന്ന വിഷയത്തിൽ നടത്തിയ ഗവേഷണത്തിലാണ് ഡോക്ടറേറ്റ്. 2011ലാണ് ജെ എൻ യുവിൽ കനയ്യകുമാർ എംഫിൽ-പിഎച്ച്ഡി കോഴ്‌സിന് ചേരുന്നത്.

മോദി സർക്കാരിനെതിരെ വിദ്യാർഥികളെ അണിനിരത്തി പ്രക്ഷോഭം നയിച്ചതിനെ തുടർന്ന് സംഘപരിവാറിന്റെ കണ്ണിലെ കരടായിരുന്നു കനയ്യകുമാർ. ജെ എൻ യുവിൽ പ്രകടനം നടത്തിയ കനയ്യകുമാർ, അനിർബൻ, ഉമർ ഖാലിദ് എന്നിവർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയതും വൻ വിവാദമായിരുന്നു.

ജനങ്ങളുടെ പണം ചെലവഴിച്ചാണ് കനയ്യകുമാർ പഠിക്കുന്നതെന്നും 11 വർഷമായി പി എച്ച് ഡി പരീക്ഷകളിൽ തോറ്റുവെന്നും സംഘപരിവാർ ക്രിമിനൽ സൈബർ ഗ്രൂപ്പുകൾ വ്യാപകമായി വ്യാജ പ്രചാരണം നടത്തിയിരുന്നു. ഇതിനൊക്കെയുള്ള മറുപടിയാണ് ഡോക്ടറ്റേറ്റ് നേടിയതു വഴി കനയ്യകുമാർ നൽകുന്നത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *