കണ്ണൻ ഗോപിനാഥിനോട് തിരികെ ജോലിയിൽ പ്രവേശിക്കാൻ കേന്ദ്രസർക്കാരിന്റെ നോട്ടീസ്

രാജിവെച്ച ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥിനോട് തിരികെ ജോലിയിൽ പ്രവേശിക്കാൻ കേന്ദ്രസർക്കാർ നിർദേശം. കണ്ണൻ ഗോപിനാഥിന്റെ രാജി കേന്ദ്രം അംഗീകരിക്കുന്നതുവരെ ജോലിയിൽ തുടരാനാണ് നിർദേശം

ഇത് വ്യക്തമാക്കി കണ്ണൻ ഗോപിനാഥൻ താമസിക്കുന്ന ദാദ്ര ഹവേലി ഗസ്റ്റ് ഹൗസിന് മുന്നിൽ നോട്ടീസ് പതിച്ചിട്ടുണ്ട്. ജമ്മു കാശ്മീരിൽ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ചായിരുന്നു കണ്ണൻ ഗോപിനാഥിന്റെ രാജി.

അഭിപ്രായ സ്വാതന്ത്ര്യം തിരികെ വേണമെന്നും ഒരു ജനതയുടെ മൗലികാവകാശങ്ങൾ പോലും ലംഘിക്കപ്പെട്ടപ്പോൾ നിങ്ങൾ എന്തു ചെയ്യുകയായിരുന്നുവെന്ന് നാളെ ചോദിച്ചാൽ ഞാനെന്റെ ജോലി രാജിവെച്ചുവെന്ന് പറയാനെങ്കിലും കഴിയണം എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *