കർണാടകയിലെ സ്വതന്ത്ര എംഎൽഎ എച്ച് നാഗേഷ് മന്ത്രിസ്ഥാനം രാജിവെച്ചു, രാജി ഭീഷണിയുമായി കോൺഗ്രസിന്റെ രണ്ട് എംഎൽഎമാരും

Loading...

കർണാടകയിൽ സർക്കാരിന്റെ നിലനിൽപ്പ് കൂടുതൽ ഭീഷണി ഉയർത്തി സ്വതന്ത്ര എംഎൽഎയായ എച്ച് നാഗേഷ് മന്ത്രി സ്ഥാനം രാജിവെച്ചു. ഗവർണർ വിജുഭായ് വാലക്കാണ് നാഗേഷ് രാജി നൽകിയത്. സർക്കാരിനുള്ള പിന്തുണ നാഗേഷ് പിൻവലിക്കുകയും ചെയ്തു. നാഗേഷ് രാജ്ഭവനിൽ തുടരുകയാണ്

14 എംഎൽഎമാരുടെ പിന്തുണയാണ് ജെ ഡി എസ്-കോൺഗ്രസ് സർക്കാരിനുള്ള നഷ്ടപ്പെട്ടത്. നാഗേഷിനെ ഒപ്പം നിർത്താനായാണ് അദ്ദേഹത്തിന് മന്ത്രിസ്ഥാനം നൽകിയത്. കോൺഗ്രസിന്റെയും ജെ ഡി എസിന്റെയും ഉന്നത നേതാക്കൾ സർക്കാർ വീഴാതിരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്

രാവിലെ 10 മണിക്ക് ജി പരമേശ്വരയുടെ വീട്ടിൽ കോൺഗ്രസ് നേതാക്കൾ യോഗം ചേർന്നിരുന്നു. കെ സി വേണുഗോപാലും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. രാജിവെച്ച എംഎൽഎമാരുടെ ആവശ്യപ്രകാരം മന്ത്രിസഭാ പുന:സംഘടിപ്പിക്കാനും നീക്കം നടക്കുന്നുണ്ട്.

അതേസമയം രണ്ട് കോൺഗ്രസ് എംഎൽഎമാർ കൂടി രാജി ഭീഷണി ഉയർത്തിയിട്ടുണ്ട്. ബെഗപള്ളി എംഎൽഎ സുബ്ബ റെഡ്ഡിയും ഖാനാപൂർ എംഎൽഎ ബെലാഗവി അഞ്ജലി നിമ്പൽക്കറുമാണ് രാജി ഭീഷണി ഉയർത്തിയിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *