കർണാടകയിൽ ചാക്കിട്ട് പിടിത്തം തുടരുന്നു; രണ്ട് കോൺഗ്രസ് എംഎൽഎമാർ ബിജെപി നേതാക്കളെ കണ്ടു

കർണാടക സർക്കാരിനെ കുതിരക്കച്ചടവത്തിലൂടെ അട്ടിമറിക്കാനുള്ള നീക്കം ബിജെപി തുടരുന്നു. ഇതിന്റെ ഭാഗമായി രണ്ട് കോൺഗ്രസ് എംഎൽഎമാരെ ബിജെപി പാളയത്തിൽ എത്തിക്കാനാണ് നീക്കം. രമേശ് ജാർക്കിഹോളി, ഡോ. സുധാകർ എന്നീ എംഎൽഎമാർ ബിജെപി നേതാക്കളെ ഇന്ന് കണ്ടു. ബിജെപിയിലേക്ക് കൂടുമാറിയ പഴയ കോൺഗ്രസ് നേതാവ് എസ് എം കൃഷ്ണയുമായിട്ടായിരുന്നു കൂടിക്കാഴ്ച

എസ് എം കൃഷ്ണയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് യെദ്യൂരപ്പയും പങ്കെടുത്തതായി റിപ്പോർട്ടുകളുണ്ട്. ബിജെപി നേതാവ് ആർ അശോകും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. എന്നാൽ രാഷ്ട്രീയം ചർച്ച ചെയ്തില്ലെന്നും 25 സീറ്റ് നേടിയ എസ് എം കൃഷ്ണയെ അഭിനന്ദിക്കാൻ പോയതാണെന്നുമായിരുന്നു ജാർക്കിഹോളിയുടെ പ്രതികരണം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *