തട്ടകമായ ബെല്ലാരിയും നഷ്ടപ്പെട്ടു; കർണാടകയിൽ തകർന്നടിഞ്ഞ് ബിജെപി

  • 139
    Shares

കർണാടക ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് ദയനീയ പരാജയം. ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് ലോക്‌സഭാ മണ്ഡലങ്ങളും രണ്ട് നിയമസഭാ മണ്ഡലങ്ങളിലും ബിജെപി പരാജയമുറപ്പിച്ച് കഴിഞ്ഞു. അതേസമയം ബെല്ലാരിയിലെ പരാജയം ബിജെപി ദേശീയ നേതൃത്വത്തെ വരെ ഞെട്ടിച്ചിരിക്കുകയാണ്. നിലവിൽ രണ്ട് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം ബെല്ലാരിയിൽ കോൺഗ്രസ് സ്ഥാനാർഥിക്കുണ്ട്.

2014ൽ ശ്രീരാമലു 85,144 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ചു കയറിയ മണ്ഡലമാണ് ബെല്ലാരി. ബിജെപിയുടെ ഉറച്ച കോട്ടയെന്ന് വിശേഷിപ്പിച്ചിരുന്ന മണ്ഡലം നഷ്ടപ്പെട്ടതാണ് അവരെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നത്.

ശ്രീരാമലു നിയമസഭയിലേക്ക് മത്സരിച്ച ജയിച്ചതോടെയാണ് ബെല്ലാരിയിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. ജെഡിഎസ്-കോൺഗ്രസ് സഖ്യത്തിന്റെ കുതിപ്പിൽ ബിജെപി അമ്പേ പരാജയപ്പെടുകയായിരുന്നു.

തെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിൽ രണ്ടിടത്തും കോൺഗ്രസ്-ജെഡിഎസ് സഖ്യമാണ് മുന്നിട്ട് നിൽക്കുന്നത്. ഷിമോഗയിൽ മാത്രമാണ് ബിജെപിക്ക് ലീഡുള്ളത്. മാണ്ഡ്യയിൽ ജെഡിഎസ് സ്ഥാനാർഥിക്ക് രണ്ടര ലക്ഷത്തിന്റെ ലീഡുണ്ട് നിലവിൽ. തെരഞ്ഞെടുപ്പ് നടന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളിലും കോൺഗ്രസ്-ജെഡിഎസ് സഖ്യം മുന്നേറുകയാണ്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *