Connect with us
ad

Metro Journal Online – മെട്രോ ജേർണൽ

യെദ്യൂരപ്പക്കൊപ്പം പോയ രണ്ട് സ്വതന്ത്രരും കോൺഗ്രസ് ക്യാമ്പിൽ തിരിച്ചെത്തി; ബിജെപി അങ്കലാപ്പിൽ

National

യെദ്യൂരപ്പക്കൊപ്പം പോയ രണ്ട് സ്വതന്ത്രരും കോൺഗ്രസ് ക്യാമ്പിൽ തിരിച്ചെത്തി; ബിജെപി അങ്കലാപ്പിൽ

കർണാടകയിൽ പതിനഞ്ച് ദിവസത്തിനുള്ളിൽ ഭൂരിപക്ഷം തെളിയിക്കാനൊരുങ്ങുന്ന ബിജെപിക്ക് തിരിച്ചടി. ബിജെപിക്കൊപ്പം നിൽക്കുമെന്ന് അറിയിച്ച രണ്ട് സ്വതന്ത്രരും ഒടുവിൽ കോൺഗ്രസ് ക്യാമ്പിലെത്തി. മുൽബഗൽ എംഎൽഎ നാഗേഷും ആർ ശങ്കറുമാണ് കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്.

ഒരു ദിവസം നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇരുവരും കോൺഗ്രസ്-ജെഡിഎസ് പാളയത്തിലേക്ക് എത്തിയത്. ഇതോടെ അങ്കലാപ്പിലായത് ബിജെപിയാണ്. 104 പേരുടെ പിന്തുണയുള്ള ബിജെപിക്ക് ഇവരുടെ പിന്തുണ കൂടി ലഭിക്കുകയാണെങ്കിൽ 106 പേരാകുമായിരുന്നു. മറ്റ് ആറ് പേരെ കൂടി കോൺഗ്രസിൽ നിന്നോ ജെഡിഎസിൽ നിന്നോ ചാക്കിട്ട് പിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി. സ്വതന്ത്രരുടെ പിന്തുണ കൂടി നഷ്ടപ്പെട്ടപ്പോൾ രണ്ട് പേരെ അധികം കണ്ടെത്തേണ്ട തലവേദനയാണ് ബിജെപിക്കുള്ളത്.

ഇന്ന് രാവിലെ യെദ്യൂരപ്പയെ കണ്ട് പിന്തുണ പ്രഖ്യാപിച്ച എംഎൽഎയാണ് ആർ ശങ്കർ. എന്നാൽ രാഷ്ട്രീയ ചരടുനീക്കങ്ങൾ അണിയറയിൽ ശക്തമായതോടെയാണ് അദ്ദേഹവും നിലപാട് മാറ്റിയത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in National

Advertisement

Title

Advertisement
To Top