കർണാടകയിലെ കോൺഗ്രസ് എംഎൽഎമാർ റിസോർട്ടിൽ തുടരുന്നു; നാല് പേർ വിട്ടുനിൽക്കുന്നു

Loading...
  • 13
    Shares

കർണാടകയിലെ കോൺഗ്രസ് എംഎൽഎമാർ ബിഡദയിലെ റിസോർട്ടിൽ തുടരുന്നു. ഇന്നലെ നടന്ന നിയമസഭാ കക്ഷി യോഗത്തിന് പിന്നാലെയാണ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റിയത്. യോഗത്തിൽ നിന്ന് വിട്ടുനിന്ന നാല് എംഎൽഎമാരോടും ഇന്ന് വിശദീകരണം തേടും.

നാല് എംഎൽഎമാരുമായും താൻ സംസാരിക്കുന്നുണ്ടെന്നും ഇവർ തിരിച്ചുവരുമെന്നുമാണ് മുഖ്യമന്ത്രി കുമാരസ്വാമി പറയുന്നത്. ഇന്നലെ 75 എംഎൽഎമാരാണ് യോഗത്തിൽ പങ്കെടുത്തത്ത്. നിയമസഭയിൽ കോൺഗ്രസിന് 80 എംഎൽഎമാരാണുള്ളത്. ഇതിൽ ഒരാൾ സ്പീക്കറാണ്. മറ്റ് നാല് പേർ യോഗത്തിനെത്തിയില്ല.

യോഗത്തിൽ പങ്കെടുത്ത എംഎൽഎമാരെല്ലാം ഒപ്പം നിൽക്കുമെന്ന് പോലും ഉറപ്പിക്കാനാകാത്ത ഗതിഗേടിലാണ് കോൺഗ്രസ്. ഇതോടെയാണ് വീണ്ടും റിസോർട്ട് രാഷ്ട്രീയം തുടങ്ങാൻ തീരുമാനിച്ചത്. മറുവശത്ത് ചാക്കുമായി ബിജെപി ഇറങ്ങിയതും കോൺഗ്രസിന് ആശങ്കയുണ്ടാക്കുന്നുണ്ട്.

വരാതിരുന്ന നാല് എംഎൽഎമാരിൽ രണ്ട് പേർ കാരണം ബോധിപ്പിച്ചിട്ടുണ്ട്. ഉമേഷ് യാദവും നാഗേന്ദ്രയുമാണ് കാരണം ബോധിപ്പിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *