Connect with us
ad

Metro Journal Online – മെട്രോ ജേർണൽ

സീറ്റ് ലഭിച്ചില്ല: സ്ഥാനാർഥി മോഹികൾ കർണാടകയിൽ കോൺഗ്രസ് ഓഫീസുകൾ തല്ലിത്തകർത്തു

National

സീറ്റ് ലഭിച്ചില്ല: സ്ഥാനാർഥി മോഹികൾ കർണാടകയിൽ കോൺഗ്രസ് ഓഫീസുകൾ തല്ലിത്തകർത്തു

നിയമസഭാ തെരഞ്ഞെടുപ്പിൽ കർണാടകയിലെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക കോൺഗ്രസ് പുറത്തുവിട്ടതിന് പിന്നാലെ പലയിടത്തും പ്രതിഷേധവും അക്രമവും. സീറ്റ് ലഭിക്കാത്ത സ്ഥാനാർഥി മോഹികളുടെ അനുയായികളാണ് അക്രമം അഴിച്ചുവിട്ടത്. നിരവധി കോൺഗ്രസ് ഓഫീസുകൾ ഇവർ അടിച്ചു തകർത്തു

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ മുദ്രാവാക്യം വിളികളുമായാണ് ഇവർ അക്രമം അഴിച്ചുവിട്ടത്. മാണ്ഡ്യയിൽ രവികുമാറിന് സ്ഥാനാർഥിത്വം നൽകാത്തതിൽ പ്രതിഷേധിച്ച് അനുയായികൾ കോൺഗ്രസ് ഓഫീസ് തല്ലിത്തകർത്തു.

ചിക്കമംഗലൂർ, ബംഗളൂരു, ബെല്ലാരി എന്നിവിടങ്ങളിലും കോൺഗ്രസ് ഓഫീസുകൾ തകർത്തിട്ടുണ്ട്. സിറ്റിംഗ് എംഎൽഎ അംബരീഷിനാണ് പാർട്ടി ഇത്തവണയും സീറ്റ് നൽകിയിരിക്കുന്നത്

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in National

Advertisement

Title

Advertisement
To Top