സർക്കാരിന് ഭൂരിപക്ഷമുണ്ട്; രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് എച്ച് ഡി കുമാരസ്വാമി

കർണാടകയിൽ ജെഡിഎസ്-കോൺഗ്രസ് സഖ്യസർക്കാരിന് ഭൂരിപക്ഷമുണ്ടെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. രാജി വെക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ്, ജെഡിഎസ് സംയുക്ത ചർച്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു കുമാരസ്വാമി

രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാനുള്ള നീക്കങ്ങൾ ഇരു പാർട്ടികളുടെയും നേതാക്കൾ തുടരുകയാണ്. കെ സി വേണുഗോപാലുമായി കുമാരസ്വാമി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് മുന്നോടിയായി വേണുഗോപാലും സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളും ചർച്ച നടത്തി. കൂടിക്കാഴ്ചക്ക് ശേഷമാണ് രാജിവെക്കില്ലെന്ന തീരുമാനം കുമാരസ്വാമി അറിയിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *