എംഎൽഎമാരുടെ രാജിയിൽ ഇന്ന് തന്നെ തീരുമാനമെടുക്കണം; കർണാടക വിഷയത്തിൽ സുപ്രീം കോടതി

കർണാടകയിലെ വിമത എംഎൽഎമാർ സമർപ്പിച്ച രാജിയിൽ ഇന്ന് തന്നെ സ്പീക്കർ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി. പത്ത് വിമത എംഎൽഎമാരോടും വ്യാഴാഴ്ച വൈകുന്നേരം ആറ് മണിക്ക് സ്പീക്കറിന് മുന്നിൽ നേരിട്ടെത്താനും രാജി വെക്കാനാണ് താത്പര്യമെങ്കിൽ രാജിക്കത്ത് കൈമാറാനും കോടതി നിർദേശിച്ചു

തങ്ങളുടെ രാജി സ്പീക്കർ സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് കോൺഗ്രസിന്റെയും ജെഡിഎസിന്റെയും പത്ത് എംഎൽഎമാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇന്ന് സ്വീകരിച്ച തീരുമാനം സ്പീക്കർ വെള്ളിയാഴ്ച കോടതിയെ അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിർദേശിച്ചു. എംഎൽഎമാർക്ക് സുരക്ഷ നൽകാനും കോടതി നിർദേശിച്ചിട്ടുണ്ട്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *