Connect with us
ad

Metro Journal Online – മെട്രോ ജേർണൽ

സർക്കാരുണ്ടാക്കാൻ ബിജെപിയെ ക്ഷണിച്ച് ഗവർണർ; ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസം

National

സർക്കാരുണ്ടാക്കാൻ ബിജെപിയെ ക്ഷണിച്ച് ഗവർണർ; ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസം

രണ്ട് ദിവസം നീണ്ടു നിന്ന അനിശ്ചിതത്വങ്ങൾക്കും നാടകീയ നീക്കങ്ങൾക്കുമൊടുവിൽ കർണാടകയിൽ ബിജെപിയെ സർക്കാറുണ്ടാക്കാൻ ഗവർണർ ക്ഷണിച്ചു. ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയിലാണ് ഗവർണർ ബിജെപിയെ ക്ഷണിച്ചത്. നാളെ രാവിലെ 9.30ന് തന്നെ പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യും.

ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസത്തെ സമയവും ഗവർണർ അനുവദിച്ചിട്ടുണ്ട്. അതേസമയം ഗവർണറുടെ നീക്കത്തിനെതിരെ കോൺഗ്രസ് നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസ് നേതാക്കൾ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ കാണും.

നേരത്തെ മുൻ അറ്റോർണി ജനറൾ മുകുൾ റോത്തഗിയുമായി നിയമവശങ്ങൾ ചർച്ച ചെയ്ത ശേഷമാണ് ഗവർണർ ബിജെപിയെ ക്ഷണിച്ചത്. ഇതോടെ കർണാടകയിൽ തുറന്ന കുതിരക്കച്ചടവത്തിന് ഗവർണർ തന്നെ വഴി വെച്ചിരിക്കുകയാണ്. 115 എംഎൽഎമാരുടെ പിന്തുണ അറിയിച്ചുള്ള കത്ത് കോൺഗ്രസ്-ജെഡിഎസ് സഖ്യം കൈമാറിയിട്ടും 104 എംഎൽഎമാരുള്ള ബിജെപിയെ ക്ഷണിക്കുകയായിരുന്നു ഗവർണർ

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in National

Advertisement

Title

Advertisement
To Top