കർണാടകയിൽ തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് ബിജെപി സ്ഥാനാർഥി കോൺഗ്രസിൽ
കർണാകയിൽ ഉപതെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെ ബിജെപിക്ക് കനത്ത തിരിച്ചടി. കർണാടക രാമനഗരയിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടെ സ്ഥാനാർഥിയായി ബിജെപി നിശ്ചയിച്ച ചന്ദ്രശേഖർ പാർട്ടി വിട്ട് കോൺഗ്രസിലേക്ക് തിരിച്ചെത്തി. എച് ഡി കുമാരസ്വാമിയുടെ ഭാര്യ അനിതാ കുമാരസ്വാമിയാണ് രാമനഗരയിൽ ജെഡിഎസ്-കോൺഗ്രസ് സംയുക്ത സ്ഥാനാർഥി
ഒരു മാസം മുമ്പാണ് ചന്ദ്രശേഖർ കോൺഗ്രസിൽ നിന്നും ബിജെപിയിൽ ചേർന്നത്. ബിജെപിയിൽ ഐക്യമില്ലെന്നും പ്രചാരണത്തിൽ സഹായിക്കുന്നില്ലെന്നും ആരോപിച്ചാണ് ചന്ദ്രശേഖർ കോൺഗ്രസിലേക്ക് തന്നെ മടങ്ങിയത്. ഇതോടെ അനിതാ കുമാരസ്വാമിക്ക് മണ്ഡലത്തിൽ എതിരില്ലാതായി.