കർണാടക തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നേറുന്നു

Loading...
  • 37
    Shares

കർണാടകയിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മുന്നേറ്റം. മുൻസിപ്പാലിറ്റികളിലും നഗര പഞ്ചായത്തുകളിലും കോൺഗ്രസ് മുന്നേറുകയാണ്. അതേസമയം കോർപറേഷനുകളിൽ ബിജെപിയാണ് മുന്നിൽ നിൽക്കുന്നത്.

മൈസൂരു, ഷിമോഗ, തുങ്കൂർ കോർപറേഷനുകളിലാണ് ബിജെപി മുന്നിലുള്ളത്. എന്നാൽ ഷിമോഗയിൽ മാത്രമാണ് ഭരിക്കാനുള്ള ഭൂരിപക്ഷം ബിജെപിക്ക് ലഭിച്ചിട്ടുള്ളു. തുങ്കൂരിൽ 35 വാർഡിൽ 12 സീറ്റും ബിജെപി നേടി. കോൺഗ്രസും ജെഡിഎസും പത്ത് സീറ്റുകൾ നേടി. മൂന്ന് സ്വതന്ത്രരും ജയിച്ചു.

മൈസൂരിൽ 65 വാർഡുകളിൽ 22 ഇടത്ത് ബിജെപിയും 19 ഇടങ്ങലിൽ കോൺഗ്രസും ജെഡിഎസ് 18 സ്ഥലത്തും ജയിച്ചു. ആറ് സ്വതന്ത്രരും ജയിച്ചിട്ടുണ്ട്. 35 വാർഡുകളുള്ള ഷിമോഗയിൽ 21 സീറ്റുകൾ നേടി ബിജെപി ഭരണം ഉറപ്പിച്ചു. മൈസൂരുവിലും തുങ്കൂറിലും കോൺഗ്രസ്-ജെഡിഎസ് സഖ്യം അധികാരത്തിലെത്താനാണ് സാധ്യത

102 തദ്ദേശ സ്ഥാപനങ്ങളിലേക്കായി ആകെ 2664 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഫലമറിഞ്ഞ 2267 വാർഡുകളിൽ 846 സീറ്റിൽ കോൺഗ്രസും 788 സീറ്റിൽ ബിജെപിയും 307 സീറ്റിൽ ജെഡിഎസും സ്വതന്ത്രർ 277 വാർഡിലും ജയിച്ചു




Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *