മുമ്പ് താമസിച്ച ബംഗ്ലാവ് തരണമെന്ന് യെദ്യൂരപ്പ; തരില്ലെന്ന് കർണാടക സർക്കാർ

  • 12
    Shares

ജെഡിഎസ്-കോൺഗ്രസ് സർക്കാർ അനുവദിച്ച ബംഗ്ലാവിൽ താമസിക്കില്ലെന്ന് കർണാടക പ്രതിപക്ഷ നേതാവ് ബി എസ് യെദ്യൂരപ്പ. 2011ൽ താൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ താമസിച്ച ബംഗ്ലാവ് തന്നെ അനുവദിക്കണമെന്ന് യെദ്യൂരപ്പ ആവശ്യപ്പെട്ടു.

റെയ്‌സ് കോഴ്‌സ് റോഡിലുള്ള നാലാം നമ്പർ ബംഗ്ലാവ് അനുവദിച്ചു കൊണ്ടാണ് സർക്കാർ ഉത്തരവിറക്കിയത്. എന്നാൽ മുമ്പ് താമസിച്ച രണ്ടാം നമ്പർ ബംഗ്ലാവ് തന്നെ വേണമെന്നാണ് ബിജെപി നേതാവ് ആവശ്യപ്പെടുന്നത്. തന്റെ അപേക്ഷ പരിഗണിക്കാത്തതിനാൽ അനുവദിച്ച് തന്ന വസതിയിൽ താമസിക്കില്ലെന്നും യെദ്യൂരപ്പ പറഞ്ഞു.

തന്റെ ഭാഗ്യ വീടായാണ് യെദ്യൂരപ്പ രണ്ടാം നമ്പർ ബംഗ്ലാവിനെ കാണുന്നത്. വാസ്തു ശാസ്ത്ര പ്രകാരം നിരവധി മാറ്റങ്ങൾ യെദ്യൂരപ്പ ഈ ബംഗ്ലാവിന് വരുത്തിയിട്ടുണ്ട്. നിലവിൽ ടൂറിസം മന്ത്രിയായ സാറാ മഹേഷാണ് ഈ ബംഗ്ലാവിൽ താമസിക്കുന്നത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *