6 മണിക്ക് മുമ്പ് വോട്ടെടുപ്പ് നടത്തണം: കുമാരസ്വാമിക്ക് ഗവർണറുടെ അന്ത്യശാസനം; കോൺഗ്രസ് സുപ്രീം കോടതിയിലേക്ക്

കർണാടക നിയമസഭയിൽ കുമാരസ്വാമി സർക്കാർ ഇന്ന് ആറ് മണിക്ക് മുമ്പ് വിശ്വാസ വോട്ട് തേടണമെന്ന് ഗവർണറുടെ അന്ത്യശാസനം. ഇന്നുച്ച 1.30ന് മുമ്പ് വിശ്വാസ വോട്ട് തേടാൻ ഗവർണർ ഇന്നലെ നിർദേശിച്ചിരുന്നു. സർക്കാർ ഇത് തള്ളിയതിന് പിന്നാലെയാണ് പുതിയ അന്ത്യശാസനം ഗവർണർ നൽകിയിരിക്കുന്നത്.

സഭയിലെ സംഭവങ്ങളുടെ റിപ്പോർട്ട് ഗവർണർ കേന്ദ്രത്തിന് സമർപ്പിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിനാണ് ഇടക്കാല റിപ്പോർട്ട് നൽകിയത്. ഇതിനിടെ കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു. കെ പി സി സി അധ്യക്ഷൻ ഗുണ്ടുറാവുവാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. സുപ്രീം കോടതി ഉത്തരവിൽ വ്യക്തത തേടി മുഖ്യമന്ത്രി കുമാരസ്വാമിയും കോടതിയെ സമീപിച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *