കർണാടക: വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്ന് ഗവർണർ; സ്പീക്കർ നിയമോപദേശം തേടുന്നു

കർണാടകയിൽ വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെ നടത്തുന്ന കാര്യം ആലോചിക്കണമെന്ന് കർണാടക ഗവർണർ സ്പീക്കറോട് നിർദേശിച്ചു. സഭയിൽ ഭൂരിപക്ഷം നിലനിർത്താൻ മുഖ്യമന്ത്രി എല്ലായ്‌പ്പോഴും ബാധ്യസ്ഥനാണെന്ന് ഗവർണർ വാജുഭായ് വാല സ്പീക്കർക്ക് അയച്ച സന്ദേശത്തിൽ പറയുന്നു.

നിയമസഭയിൽ അധികാരം സ്പീക്കർക്കാണെന്ന് ചൂണ്ടിക്കാട്ടി സർക്കാർ ഗവർണറുടെ അഭ്യർഥന തള്ളി. അതേസമയം സ്പീക്കർ നിയമോപദേശം തേടിയിട്ടുണ്ട്. സമ്മർദത്തിന് വഴങ്ങില്ലെന്നും സ്പീക്കർ രമേഷ് കുമാർ വ്യക്തമാക്കി.

സർക്കാർ വോട്ടെടുപ്പ് വൈകിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി സംഘം ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാത്രി 12 മണിയായാലും ഇന്ന് തന്നെ വോട്ടെടുപ്പ് നടത്തണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *