കയ്യാലപ്പുറത്തിരിക്കുന്ന സർക്കാർ; കർണാടകയിൽ നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം

രാഷ്ട്രീയ പ്രതിസന്ധികൾക്കിടെ കർണാടക നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. അന്തരിച്ച അംഗങ്ങൾക്ക് ആദരാഞ്ജലി അർപ്പിച്ച് സഭ ഇന്നത്തേക്ക് പിരിഞ്ഞേക്കും. സഭയിൽ നിലവിൽ സർക്കാരിന് ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ്. രാജിവെച്ച് മുംബൈയിലേക്ക് പോയ വിമത എംഎൽഎമാരുടെ അസാന്നിധ്യം സർക്കാരിന് തിരിച്ചടിയാകും.

ബംഗളൂരുവിലുള്ള രാമലിംഗ റെഡ്ഡി ഉൾപ്പെടെയുള്ള വിമത എംഎൽഎമാരും സഭയിലെത്താൻ സാധ്യത കുറവാണ്. ഇവരുടെ രാജിക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കില്ലെന്ന് സ്പീക്കർ വ്യക്തമാക്കിയിട്ടുണ്ട്. അയോഗ്യത ശുപാർശയിലും കൂടുതൽ തെളിവുകൾ വേണമെന്ന് സ്പീക്കർ അറിയിച്ചിട്ടുണ്ട്.

തിങ്കളാഴ്ച ധനകാര്യ ബില്ല് സഭയിൽ വെക്കും. ഇതിൽ ബിജെപി വോട്ടെടുപ്പ് ആവശ്യപ്പെട്ടേക്കും. സഭയിൽ രൂക്ഷ പ്രതിഷേധങ്ങൾക്ക് സാധ്യതയുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *