വാഴാനും വീഴ്ത്താനുമൊരുങ്ങി കർണാടക; കുമാരസ്വാമി സർക്കാർ ഇന്ന് വിശ്വാസ വോട്ട് തേടും

കർണാടകയിൽ കോൺഗ്രസ്-ജെഡിഎസ് സർക്കാർ ഇന്ന് വിശ്വാസവോട്ട് തേടും. രാവിലെ 11 മണിക്കാണ് നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടക്കുക. അത്ഭുതമൊന്നും സംഭവിച്ചില്ലെങ്കിൽ സർക്കാർ താഴെ വീഴും. 15 എംഎൽഎമാരുടെ രാജിയോടെ സർക്കാരിന്റെ ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു. ഇവരുടെ രാജിയിൽ സ്പീക്കർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല

വിമതരുടെ രാജിയിൽ സ്പീക്കർക്ക് തീരുമാനമെടുക്കാമെന്നും എന്നാൽ വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാൻ ഇവരെ നിർബന്ധിക്കാനാകില്ലെന്നുമുള്ള സുപ്രീം കോടതി വിധി സർക്കാരിന് തിരിച്ചടിയാണ്.

സർക്കാരിന് ഭൂരിപക്ഷം നിലനിർത്താൻ വിമത എംഎൽഎമാരിൽ 7 പേരെയെങ്കിലും തിരിച്ചെത്തിക്കണം. അതേസമയം മുതിർന്ന നേതാവ് രാമലിംഗ റെഡ്ഡി മാത്രമാണ് വിമതരിൽ നിന്ന് തിരിച്ചുവന്നത്. മറ്റുള്ളവർ ബിജെപിയുടെ നിയന്ത്രണത്തിലായതിനാൽ ഇവരെ മടക്കി കൊണ്ടുവരാനുള്ള സാധ്യതയും അടഞ്ഞു.

16 പേരുടെ രാജി സ്വീകരിച്ചാൽ 224 അംഗ സഭയിൽ അംഗബലം 208 ആയി കുറയും. കേവല ഭൂരിപക്ഷത്തിന് 105 പേരുടെ പിന്തുണ വേണം. കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് 101 പേരുടെ പിന്തുണയേ ഉണ്ടാകുകയുള്ളു. അതേ സമയം ബിജെപിക്ക് 107 പേരുടെ പിന്തുണയുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *