കുമാരസ്വാമി വിശ്വാസ പ്രമേയം അവതരിപ്പിച്ചു; ചർച്ചയിലൂടെ വോട്ടെടുപ്പ് വൈകിപ്പിക്കാൻ നീക്കം

Loading...

കർണാടകയിൽ എച്ച് ഡി കുമാരസ്വാമി സർക്കാർ വിശ്വാസ വോട്ടെടുപ്പിനെ നേരിടുന്നു. മുഖ്യമന്ത്രി കുമാരസ്വാമി വിശ്വാസ പ്രമേയം അവതരിപ്പിച്ചു. ചർച്ചകൾ നീട്ടിക്കൊണ്ടുപോയി വോട്ടെടുപ്പ് വൈകിപ്പിക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്.

എന്തിനാണ് വിമത എംഎൽഎമാർ രാജിവെച്ചതെന്നും സർക്കാരിനെ അസ്ഥിരമാക്കാൻ ഇവർ ശ്രമിച്ചത് എന്തിനാണെന്നും ലോകമറിയണം. വിശ്വാസ വോട്ടെടുപ്പിന്റെ സാഹചര്യമെന്താണെന്നും സഭ ചർച്ച ചെയ്യണമെന്നും കുമാരസ്വാമി പറഞ്ഞു. ഇന്ന് ചർച്ച പൂർത്തിയാക്കി വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ബിജെപി വാശിപിടിക്കുന്നത് എന്തിനാണെന്നും കുമാരസ്വാമി ചോദിച്ചു.

ഒരു ദിവസം മൂന്ന് പാർട്ടി വരെ മാറിയ എംഎൽഎ സഭയിലുണ്ടെന്നായിരുന്നു സിദ്ധരാമയ്യയുടെ പരിഹാസം. പ്രതിപക്ഷം സ്പീക്കറെ സംശയിക്കുന്നത് നിർഭാഗ്യകരമാണ്. കഴിഞ്ഞ 14 മാസം കൊണ്ട് ഐക്യസർക്കാർ എന്തുനേടി എന്ന് ജനമറിയേണ്ടതായിട്ടുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു

സഭയിൽ ബഹളം തുടരുകയാണ്. അതേസമയം രാജിവെച്ച 12 എംഎൽഎമാരും നിലവിൽ മുംബൈയിൽ തുടരുകയാണ്. ഇവർ സഭയിൽ എത്തില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *