Connect with us
ad

Metro Journal Online – മെട്രോ ജേർണൽ

ബിജെപിയുടേത് വ്യാമോഹം മാത്രം; കോൺഗ്രസിനൊപ്പം ഉറച്ച് നിൽക്കുമെന്ന് കുമാരസ്വാമി

National

ബിജെപിയുടേത് വ്യാമോഹം മാത്രം; കോൺഗ്രസിനൊപ്പം ഉറച്ച് നിൽക്കുമെന്ന് കുമാരസ്വാമി

കർണാടകയിൽ ബിജെപിയുമായി സഖ്യമെന്ന ചോദ്യം പോലും ഉദിക്കുന്നില്ലെന്ന് ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി. കർണാടകയിൽ സർക്കാരുണ്ടാക്കമെന്നത് നരേന്ദ്രമോദിയുടെ വ്യാമോഹം മാത്രമാണെന്നും കുമാര സ്വാമി പറഞ്ഞു. ബംഗളൂരുവിൽ ജെഡിഎസ് എംഎൽഎമാരുടെ യോഗം ചേർന്ന ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

പിന്തുണ നൽകിയതിൽ കോൺഗ്രസിന് കുമാരസ്വാമി നന്ദി അറിയിച്ചു. കോൺഗ്രസിനൊപ്പം ഉറച്ച് നിൽക്കും. ഭിന്നതയുണ്ടാക്കി അധികാരം പിടിക്കാനുള്ള ബിജെപിയുടെ നീക്കം നടക്കില്ല. തൂക്കു മന്ത്രിസഭയുണ്ടാകുന്നതിൽ ജനങ്ങളെ കുറ്റം പറയാനാകില്ലെന്നും കുമാരസ്വാമി പറഞ്ഞു.

അതേസമയം കോൺഗ്രസ് ക്യാമ്പിൽ ഇപ്പോഴും ആശങ്ക തുടരുകയാണ്. 78 എംഎൽഎമാരിൽ 66 പേർ മാത്രമാണ് നിയമസഭാ കക്ഷി യോഗത്തിനെത്തിയത്. 66 പേരുടെ ഒപ്പുള്ള പിന്തുണ കത്താണ് കോൺഗ്രസിന് പക്കലുള്ളത്. ബാക്കിയുള്ള എംഎൽഎമാരെ എത്തിക്കുന്നതിനുള്ള നീക്കം കോൺഗ്രസ് തുടരുകയാണ്. എംഎൽഎമാർ കൂറുമാറില്ലെന്നും ഇത് തടയാനുള്ള പ്രതിരോധ പദ്ധതിയുണ്ടെന്നുമാണ് കോൺഗ്രസ് അവകാശപ്പെടുന്നത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in National

Advertisement

Title

Advertisement
To Top