കർണാടകയിൽ ആൾക്കൂട്ടം ഗൂഗിൾ എൻജിനീയറെ തല്ലിക്കൊന്നു; ഖത്തർ പൗരന് ഗുരുതര പരുക്ക്

  • 23
    Shares

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമാണെന്നാരോപിച്ച് കർണാടകയിൽ ആൾക്കുട്ടം ഗൂഗിളിൽ ജോലി ചെയ്യുന്ന സോഫ്റ്റ് വെയർ എൻജിനീയറെ തല്ലിക്കൊന്നു. ബിദാർ ജില്ലയിലാണ് സംഭവം. മുഹമ്മദ് അസം എന്ന ഹൈദരാബാദ് സ്വദേശിയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഒരു ഖത്തർ പൗരൻ അടക്കം മൂന്ന് പേർക്ക് പരുക്കേറ്റു

സൽഹാം ഈദൽ ഖുബൈസി, മുഹമ്മദ് സൽമാൻ, നൂർ മുഹമ്മദ് എന്നിവർക്കാണ് പരുക്കേറ്റത്. സുഹൃത്തിന്റെ വീട്ടിലേക്കുള്ള വഴിക്കിടെയാണ് ജനക്കൂട്ടം ഇവരെ ആക്രമിച്ചത്. യാത്രക്കിടെ ഭക്ഷണം കഴിക്കാനായി വണ്ടി നിർത്തിയപ്പോൾ സ്‌കൂൾ വിട്ടു പോകുകയായിരുന്ന കുട്ടികൾക്ക് വിദേശത്ത് നിന്ന് കൊണ്ടുവന്ന ചോക്ക്‌ലേറ്റ് കൊടുത്തതാണ് ആളുകളെ പ്രകോപിപ്പിച്ചത്.

കുട്ടികളെ തട്ടിക്കൊണ്ടുപോകാനെത്തിയ സംഘമാണെന്ന് ആരോപിച്ച് ജനക്കൂട്ടം ഇവരെ ആക്രമിക്കുകയായിരുന്നു. നാല് പേരും ഉടനെ വാഹനത്തിൽ കയറി രക്ഷപ്പെട്ടെങ്കിലും വഴിയിൽ വെച്ച് വാഹനം തടഞ്ഞ ശേഷം വലിച്ചിറക്കി കല്ല് കൊണ്ടും മരവടി കൊണ്ടും അടിച്ച് കൊല്ലുകയായിരുന്നു

പോലീസ് എത്തിയാണ് മറ്റ് മൂന്ന് പേരെ രക്ഷിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തെറ്റായ പ്രചാരണമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. 30 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *