ഇന്നുച്ചയ്ക്ക് 1.30ക്ക് മുമ്പ് വിശ്വാസ വോട്ട് തേടണം; കർണാടക സർക്കാരിനോട് ഗവർണർ

കർണാടകയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഗവർണർ നിലപാട് കടുപ്പിക്കുന്നു. ഇന്നുച്ചയ്ക്ക് 1.30ന് മുമ്പ് വിശ്വാസ വോട്ട് തേടാൻ കുമാരസ്വാമി സർക്കാരിന് ഗവർണർ നിർദേശം നൽകി. വോട്ടെടുപ്പ് ഇന്നലെ നടത്താനുള്ള ഗവർണറുടെ നിർദേശം സർക്കാർ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണർ അന്ത്യശാസനം നൽകിയിരിക്കുന്നത്.

വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്താത്തതിനെ തുടർന്ന് ബിജെപി എംഎൽഎമാർ വിധാൻ സൗധയിൽ തന്നെയാണ് കിടന്നുറങ്ങിയത്. ഭരണപക്ഷത്തെ നേതാക്കളും ഇവരുമായി കുശലം പങ്കിടാൻ ഇടയ്‌ക്കെത്തിയിരുന്നു. ബിജെപി എംഎൽഎമാർക്കൊപ്പമാണ് ഉപമുഖ്യമന്ത്രി ജി പരമേശ്വര പ്രഭാത ഭക്ഷണം കഴിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *