കർണാടകയിൽ സർക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് അൽപ്പ സമയത്തിനകം; ബംഗളൂരുവിൽ രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ

കർണാടക രാഷ്ട്രീയ പ്രതിസന്ധിക്ക് തീരുമാനമാകുന്നു. സർക്കാർ സഭയിൽ അൽപ്പ സമയത്തിനകം വിശ്വാസ വോട്ട് തേടും. വിശ്വാസ പ്രമേയത്തിൻമേലുള്ള ചർച്ചക്ക് മുഖ്യമന്ത്രി കുമാരസ്വാമി മറുപടി പറയുകയാണ്. ആറ് മണിക്ക് മുമ്പ് വിശ്വാസ വോട്ട് തേടണമെന്നാണ് സ്പീക്കർ നിർദേശിച്ചിരിക്കുന്നത്.

വിശ്വാസ വോട്ടെടുപ്പ് നടത്തുന്നത് പ്രമാണിച്ച് ബംഗളൂരുവിൽ രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തെ ഭരണകക്ഷി, പ്രതിപക്ഷ അനുകൂലികൾ തമ്മിൽ തലസ്ഥാന നഗരത്തിൽ ഏറ്റുമുട്ടിയിരുന്നു. കൂടുതൽ കലാപത്തിലേക്ക് സംഘർഷം വഴിവെക്കാതിരിക്കാനാണ് നിരോധനാജ്ഞ

വിശ്വാസ വോട്ടെടുപ്പ് നടക്കുന്നതിന് മുമ്പ് കുമാരസ്വാമി രാജിവെക്കാനുള്ള സാധ്യതയും കാണുന്നുണ്ട്. സഭയിൽ ഭൂരിപക്ഷം തെളിയിക്കാനാകില്ലെന്ന് സർക്കാരിന് ഉറപ്പാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *