പാർട്ടി നിർദേശങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വിമത എംഎൽഎമാരെ അയോഗ്യരാക്കാൻ കോൺഗ്രസ് നീക്കം; കർണാടകയിൽ നാടകം തുടരുന്നു

കർണാടകയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. പാർട്ടി നിർദേശങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വിമത എംഎൽഎമാരെ അയോഗ്യരാക്കാനാണ് നീക്കം. നാളെ കോൺഗ്രസ് നിയമസഭാ കക്ഷി യോഗം വിളിച്ചിട്ടുണ്ട്. ഇതിൽ പങ്കെടുക്കാത്തവരെ അയോഗ്യരാക്കും. അയോഗ്യരാക്കിയാൽ പിന്നീട് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ ഇവർക്ക് വിലക്കുണ്ടാകും

അതേസമയം മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഒഴികെയുള്ള കർണാടക മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും രാജിവെച്ചു. കോൺഗ്രസ് തങ്ങളുടെ 21 മന്ത്രിമാരെ ആദ്യം രാജി വെപ്പിക്കുകയായിരുന്നു. പിന്നാലെ ജെഡിഎസ് മന്ത്രിമാരും രാജിവെച്ചു. മന്ത്രിസഭാ പുന: സംഘടന ഉടൻ നടക്കുമെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പറഞ്ഞു

നേതൃത്വം നിലപാട് കടുപ്പിച്ചതോടെ മുംബൈയിലെ ആഡംബര ഹോട്ടലിൽ താമസിക്കുന്ന വിമതരിൽ ചിലർ തിരികെ എത്തിയതായി റിപ്പോർട്ടുകളുണ്ട്. കെ സി വേണുഗോപാലിന്റെ നേതൃത്വത്തിൽ വിമതരുമായി ചർച്ച നടക്കുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *