Connect with us
ad

Metro Journal Online – മെട്രോ ജേർണൽ

എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റും; പിന്തുണ ഉറപ്പിക്കാനാകാതെ കോൺഗ്രസ്

National

എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റും; പിന്തുണ ഉറപ്പിക്കാനാകാതെ കോൺഗ്രസ്

കർണാടകയിൽ കുതിരക്കച്ചവട നീക്കങ്ങൾ പുരോഗമിക്കവെ റിസോർട്ട് രാഷ്ട്രീയത്തിനും തുടക്കമാകുന്നു. കോൺഗ്രസും ജെഡിഎസും തങ്ങളുടെ എംഎൽഎമാരെ വിവിധ റിസോർട്ടുകളിലേക്ക് മാറ്റും. കോൺഗ്രസിന്റെ നിയമസഭാ കക്ഷി യോഗം ബംഗളൂരുവിൽ അവസാനിച്ചു. അതേസമയം യോഗത്തിൽ നിന്ന് വിട്ടുനിന്ന മൂന്ന് എംഎൽഎരുടെ കൂടി പിന്തുണ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് നേതൃത്വം

കുതിരക്കച്ചവടം നടത്തി സർക്കാരുണ്ടാക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് യോഗത്തിന് ശേഷം ഗുലാം നബി ആസദ് വ്യക്തമാക്കി. കോൺഗ്രസ്-ജെഡിഎസ് നേതൃത്വം ഗവർണറെ കാണാൻ അനുമതി ചോദിച്ചിട്ടുണ്ട്. എന്നാൽ രാജ്ഭവൻ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. ബിജെപിയെ തന്നെ ഗവർണർ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചേക്കുമെന്നാണ് സൂചന

ഇതിനിടെ രണ്ട് സ്വതന്ത്ര എംഎൽഎമാർ കൂടി ബിജെപിക്ക് പിന്തുണ വാഗ്ദാനം ചെയ്തു. ശങ്കർ, നാഗേഷ് എന്നിവരാണ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഇതോടെ ബിജെപിയുടെ സീറ്റ് നില 106 ആയി. കേവല ഭൂരിപക്ഷത്തിലേക്ക് ഇനി വേണ്ടത് ഏഴ് പേരുടെ പിന്തുണ കൂടിയാണ്. കോൺഗ്രസിലെ ഭിന്നിച്ചു നിൽക്കുന്ന എംഎൽഎമാരെ തങ്ങൾക്കൊപ്പം ചേർക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in National

Advertisement

Title

Advertisement
To Top