കർണാടകയിലെ ഒരു കോൺഗ്രസ് എംഎൽഎയെ കൂടി കാണാതായി; വിശ്വാസ വോട്ടെടുപ്പിന് മുമ്പ് സർക്കാരിന് വീണ്ടും തിരിച്ചടി

കർണാടകയിൽ കോൺഗ്രസ്-ജെഡിഎസ് സർക്കാർ വിശ്വാസ വോട്ട് തേടാനിരിക്കെ ഒരു എംഎൽഎയെ കൂടി കാണാതായി. കോൺഗ്രസ് എംഎൽഎ ശ്രീമന്ത് പാട്ടീലിനെയാണ് കാണാതായത്. ഇന്നലെ വൈകുന്നേരം മുതൽ ശ്രീമന്ത് പാട്ടീലിനെ കാണാതായിരുന്നു.

ഇന്നലെ വൈകുന്നേരം ജി പരമേശ്വരയ്യയും കെപിസിസി അധ്യക്ഷനും എംഎൽഎമാരെ കണ്ടിരുന്നു. എന്നാൽ കൂട്ടത്തിൽ ശ്രീമന്ത് പാട്ടീൽ ഉണ്ടായിരുന്നില്ല. ഡോക്ടറെ കാണാൻ പോയതാണെന്നും രാവിലെ തിരികെ എത്തുമെന്നുമായിരുന്നു കെ പി സി സി വിശദീകരണം. എന്നാൽ എംഎൽഎയുമായി ഇന്ന് രാവിലെയും നേതാക്കൾക്ക് ബന്ധപ്പെടാനായിട്ടില്ല.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *