കർണാടകയിൽ ബിജെപിയുടെ അട്ടിമറിശ്രമം; എംഎൽഎമാർക്ക് 100 കോടി രൂപ വാഗ്ദാനം

  • 32
    Shares

കർണാടകയിൽ കുമാരസ്വാമി സർക്കാറിനെ അട്ടിമറിക്കാൻ വൃത്തികെട്ട രാഷ്ട്രീയക്കളികൾ ആരംഭിച്ച് ബിജെപി. പതിനാറ് കോൺഗ്രസ് എംഎൽഎമാരെ പണവും മന്ത്രിസ്ഥാനവും വാഗ്ദാനം നൽകി കൂറുമാറ്റാൻ ശ്രമം നടക്കുന്നതായാണ് റിപ്പോർട്ട്.

മൂന്ന് കോൺഗ്രസ് എംഎൽഎമാർക്ക് മന്ത്രിസ്ഥാനവും ബാക്കിയുള്ളവർക്ക് 100 കോടിയിലേറെ രൂപയുമാണ് ബിജെപി വാഗ്ദാനം ചെയ്തിരിക്കുന്നത്. കൂടാതെ ഉപതെരഞ്ഞെടുപ്പിനെ നേരിടാനുള്ള തുകയും നൽകും. സർക്കാരിനെ അട്ടിമറിക്കാൻ സഹായിച്ചൽ ഇടഞ്ഞുനിൽക്കുന്ന മന്ത്രി രമേശ് ജാർക്കിഹോളിക്ക് ഉപമുഖ്യമന്ത്രി പദവും വാഗ്ദാനം ചെയ്തിട്ടുള്ളതായും സൂചനയുണ്ട്.

രമേശ് ജാർക്കിഹോളിയെയും സഹോദരൻ സതീഷ് ജാർക്കിഹോളി എംഎൽഎയെയും യൂറോപ്പിലുള്ള സിദ്ധരാമയ്യ ഫോണിൽ വിളിച്ച് സംസാരിച്ചിട്ടുണ്ട്. തിടുക്കത്തിൽ തീരുമാനങ്ങളെടുക്കരുതെന്ന് സിദ്ധരാമയ്യ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *