Connect with us
ad

Metro Journal Online – മെട്രോ ജേർണൽ

ഗവർണർ രാഷ്ട്രീയം കളിക്കുന്നുവെന്ന് കോൺഗ്രസ്; എംഎൽഎമാർ ഒപ്പിട്ട കത്ത് സ്വീകരിച്ചില്ല

National

ഗവർണർ രാഷ്ട്രീയം കളിക്കുന്നുവെന്ന് കോൺഗ്രസ്; എംഎൽഎമാർ ഒപ്പിട്ട കത്ത് സ്വീകരിച്ചില്ല

രാഷ്ട്രീയ അനിശ്ചിത്വം തുടരുന്ന കർണാടകയിൽ ഗവർണറും രാഷ്ട്രീയം കളിക്കുന്നതായി റിപ്പോർട്ടുകൾ. എംഎൽഎമാരുമായി കോൺഗ്രസ്-ജെഡിഎസ് നേതൃത്വം ഇന്ന് വൈകുന്നേരം ആറ് മണിയോടെ രാജ്ഭവനിലെത്തിയിരുന്നു. എന്നാൽ ഗവർണർ അനുമതി നിഷേധിക്കുകയായിരുന്നു. ഇതേ തുടർന്ന് കോൺഗ്രസ്-ജെഡിഎസ് അംഗങ്ങൾ രാജ്ഭവന് മുന്നിൽ പ്രതിഷേധിച്ചു.

പ്രതിഷേധം ശക്തമായതോടെ കുമാരസ്വാമിക്കൊപ്പം പത്തോളം എംഎൽഎമാരെ കാണാൻ ഗവർണർ തയ്യാറായി. എന്നാൽ കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് പിന്തുണ അറിയിച്ച് എംഎൽഎമാർ ഒപ്പിട്ട കത്ത് ഗവർണർ സ്വീകരിച്ചില്ല. കുമാരസ്വാമിയും 37 ജെഡിഎസ് എംഎൽഎമാരുമാണ് രാജ്ഭവനിലെത്തിയത്. കോൺഗ്രസും തങ്ങളുടെ 77 എംഎൽഎമാരുമായി ബസിൽ രാജ്ഭവനിലെത്തിയിരുന്നു

ഗവർണർ ജനാധിപത്യത്തെ കൊല ചെയ്യുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. അതേസമയം ഗവർണർ നിയമോപദേശം തേടിയതായി റിപ്പോർട്ടുകളുണ്ട്. ഗോവ, മണിപ്പൂർ സംസ്ഥാനങ്ങളിലെ സ്ഥിതി വിശേഷവും ഇതിന് ശേഷം വന്ന കോടതി വിധികളും ഗവർണർ പരിശോധിക്കുന്നുണ്ട്. ഇതിന് ശേഷമാകും തീരുമാനമെടുക്കുക

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in National

Advertisement

Title

Advertisement
To Top