കർണാടക രാഷ്ട്രീയം ഉലയുന്നു; സർക്കാരിനെ പിടിച്ചു നിർത്താൻ പുതിയ ഫോർമുല ഒരുങ്ങുന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കർണാടകയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം. ഭരണം തുലാസിലായതോടെ ചർച്ചകൾക്കായി കെ സി വേണുഗോപാലിനെ മുഖ്യമന്ത്രി കുമാരസ്വാമി സംസ്ഥാനത്തേക്ക് വിളിപ്പിച്ചു. ഓസ്‌ട്രേലിയയിലുള്ള കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെയും സംസ്ഥാനത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച മന്ത്രിസഭാ യോഗവും ജെഡിഎസ് എംഎൽഎമാരുടെ യോഗവും കുമാരസ്വാമി വിളിച്ചു ചേർത്തിട്ടുണ്ട്. സംസ്ഥാനത്തെ 28 ലോക്‌സഭാ സീറ്റുകളിൽ 25 എണ്ണവും ബിജെപി സ്വന്തമാക്കിയിരുന്നു. ദേവഗൗഡ, മല്ലികാർജുൻ ഖാർഗെ, വീരപ്പ മൊയ്‌ലി തുടങ്ങിയ നേതാക്കളെല്ലാം പരാജയപ്പെട്ടു.

പുതിയ ഫോർമുലയും കർണാടകയിൽ പരിഗണിക്കുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനം കോൺഗ്രസ് ഏറ്റെടുത്തേക്കും. ഉപമുഖ്യമന്ത്രി സ്ഥാനം ജെ ഡി എസിന് നൽകും. ജി പരമേശ്വര മുഖ്യമന്ത്രി ആകുമെന്നാണ് കരുതുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *