കർണാടകയിലെ വിമത എംഎൽഎമാർക്ക് സ്പീക്കറുടെ അന്ത്യശാസനം; ചൊവ്വാഴ്ച 11 മണിക്ക് നേരിട്ട് ഹാജരാകണം

Loading...

കർണാടകയിലെ വിമത എംഎൽഎമാർക്ക് അന്ത്യശാസനവുമായി സ്പീക്കർ കെ ആർ രമേഷ്‌കുമാർ. എംഎൽഎമാരോട് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് നേരിട്ട് ഹാജരാകാൻ സ്പീക്കർ ആവശ്യപ്പെട്ടു. വിശ്വാസ വോട്ടെടുപ്പിനായുള്ള നടപടികൾ നടക്കുന്നതിനിടെയാണ് സ്പീക്കറുടെ നീക്കം.

വിമത എംഎൽഎമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ജെ ഡി എസും കോൺഗ്രസും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കർ എംഎൽഎമാർക്ക് നോട്ടീസ് അയച്ചത്. 13 കോൺഗ്രസിന്റെ എംഎൽഎമാരും ജെ ഡി എസിന്റെ 3 എംഎൽഎമാരുമാണ് വിമത സ്വരമുയർത്തി മുംബൈയിൽ കഴിയുന്നത്.

അതേസമയം വോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ എംഎൽഎമാർ സ്പീക്കറെ കണ്ടിട്ടുണ്ട്. വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടത്താൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് സ്വതന്ത്ര എംഎൽഎമാർ നൽകിയ ഹർജി സുപ്രീം കോടതി പരിഗണിച്ചില്ല. ഹർജി നാളെ പരിഗണിക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *