കടിച്ചതുമില്ല, പിടിച്ചതുമില്ല: കർണാടകയിൽ 14 എംഎൽഎമാരെ കൂടി സ്പീക്കർ അയോഗ്യരാക്കി

കർണാടകയിലെ 14 വിമത എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കി പ്രഖ്യാപിച്ചു. നേരത്തെ മൂന്ന് പേരെ അയോഗ്യരാക്കിയിരുന്നു. ഇതോടെ അയോഗ്യരാക്കപ്പെട്ട വിമതരുടെ എണ്ണം 17 ആയി. കുമാരസ്വാമിയുടെ സഖ്യസർക്കാരിനുള്ള പിന്തുണ പിൻവലിച്ച 17 പേരും അയോഗ്യരായി.

14 പേരിൽ 11 പേരും കോൺഗ്രസിന്റെ എംഎൽഎമാരാണ്. ഇവർക്ക് തിങ്കളാഴ്ച നടക്കുന്ന വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാനാകില്ല. 15ാം നിയമസഭയുടെ കാലാവധി തികയുന്നതുവരെ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനും സാധിക്കില്ല. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനും വിപ്പ് ലംഘിച്ചതിനുമാണ് നടപടി

ബിജെപിക്കൊപ്പം ചേർന്ന് മന്ത്രിസ്ഥാനം സ്വപ്‌നം കണ്ട വിമതരുടെ എല്ലാ പ്രതീക്ഷയും ഇതോടെ അവസാനിച്ചു. സർക്കാരിനെ വീഴ്ത്തുകയും ചെയ്തു. പുതിയ സർക്കാരിൽ യാതൊരു പ്രാധിനിത്യവും ഇവർക്ക് ലഭിക്കില്ല.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *