കർണാടക രാഷ്ട്രീയ നാടകം: ആറ് മണിക്കുള്ളിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സ്പീക്കറും

കർണാടക വിധാൻ സഭയിൽ വിശ്വാസ പ്രമേയത്തിൻ മേലുള്ള വോട്ടെടുപ്പ് ചർച്ച നടത്തി വൈകിക്കുന്നതിനെതിരെ സ്പീക്കർ രമേഷ്‌കുമാറും. വൈകുന്നേരം നാല് മണിക്കുള്ളിൽ ചർച്ച പൂർത്തിയാക്കി ആറ് മണിക്കുള്ളിൽ വോട്ടെടുപ്പ് നടത്തണമെന്ന് സ്പീക്കർ കെ ആർ രമേഷ്‌കുമാർ പറഞ്ഞു. ഇന്നലെ അർധരാത്രി തന്നെ വോട്ടെടുപ്പ് നടത്തണമെന്നായിരുന്നു ബിജെപി ആവശ്യപ്പെട്ടത്.

ഇതിനെ കോൺഗ്രസ് എതിർത്തതോടെ സഭയിൽ പ്രതിഷേധം ശക്തമായി. തുടർന്ന് സഭ പിരിയുകയായിരുന്നു. സുപ്രീം കോടതി തീരുമാനം വന്നിട്ട് വിശ്വാസ വോട്ടെടുപ്പ് നടത്തിയാൽ മതിയെന്നാണ് ജെഡിഎസ് നിലപാട്. വിമതർക്കുള്ള വിപ്പിന്റെ കാര്യത്തിലെ അവ്യക്തത നീങ്ങുന്നതിന് വേണ്ടിയാണിത്.

16 വിമത എംഎൽഎമാരോടും ഇന്ന് 11 മണിക്ക് മുമ്പ് ഹാജരാകാൻ സ്പീക്കർ അന്ത്യശാസനം നൽകിയിരുന്നു. എന്നാൽ നേരിട്ട് ഹാജരാകാൻ ഒരു മാസം സമയം വേണമെന്ന് ചൂണ്ടിക്കാട്ടി വിമതർ സ്പീക്കർക്ക് കത്ത് നൽകി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *