കർണാടകയിൽ ക്ഷേത്ര പ്രസാദം കഴിച്ച് 15 പേർ മരിച്ച സംഭവം: പ്രസാദത്തിൽ വിഷം കലർത്തിയത് പൂജാരി, ആവശ്യപ്പെട്ടത് ട്രസ്റ്റ് ഭാരവാഹി

Loading...
  • 44
    Shares

കർണാടക ചാമരാജ് നഗറിലെ മാരമ്മ ക്ഷേത്രത്തിൽ പ്രസാദം കഴിച്ച് 15 പേർ മരിച്ച സംഭവത്തിൽ പൂജാരിക്കും ക്ഷേത്രം ട്രസറ്റിലും പങ്കുള്ളതായി പോലീസിന് വ്യക്തമായി. ക്ഷേത്രത്തിലെ പൂജാരി പ്രസാദത്തിൽ വിഷം കലർത്തിയതാണെന്ന കുറ്റം സമ്മതിക്കുകയും ചെയ്തു. ട്രസ്റ്റ് അംഗങ്ങൾക്കിടയിലെ തർക്കമാണ് വിശ്വാസികൾക്ക് വിഷം കലർത്തി കൊലപാതകം ആസൂത്രണം ചെയ്യുന്നതിലേക്ക് വരെ എത്തിയത്.

പൂജാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ട്രസ്റ്റിന്റെ മേൽനോട്ടക്കാരനായ ഹിമ്മദി മഹാദേവ സ്വാമിയാണ് തന്നോട് വിഷം കലർത്താൻ ആവശ്യപ്പെട്ടതെന്ന് പൂജാരി ദൊഡ്ഡയ്യ പോലീസിനോട് പറഞ്ഞു. പ്രസാദത്തിന്റെ ചുമതല വഹിക്കുന്ന എതിർ വിഭാഗത്തെ പെടുത്താൻ വേണ്ടിയാണ് ഹിമ്മദി പ്രസാദത്തിൽ വിഷം കലർത്താൻ പൂജാരിയോട് ആവശ്യപ്പെട്ടത്.

ക്ഷേത്രത്തിലെ സമ്പത്ത് കൈകാര്യം ചെയ്യുന്നതിലെ തകരാറും കോടിക്കണക്കിന് രൂപ തട്ടിയെടുത്ത സംഭവം പുറത്തായതുമൊക്കെയാണ് വൈരാഗ്യത്തിന് കാരണം. ഈ മാസം 14നാണ് കൂട്ടക്കൊലപാതകം നടന്നത്. പ്രസാദം കഴിച്ച പതിനഞ്ച് പേർ കൊല്ലപ്പെട്ടു. നിരവധി പേർ ഇപ്പോഴും ചികിത്സയിലാണ്. ഇതിൽ ആറ് പേർ വെന്റിലേറ്ററിലാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *