ട്വിസ്‌റ്റോടു ട്വിസ്റ്റ്: യെദ്യൂരപ്പ ഗവർണറെ കണ്ടു, സത്യപ്രതിജ്ഞ ഇന്ന് ചെയ്യുമെന്ന് പ്രഖ്യാപനം

കർണാടക രാഷ്ട്രപതി ഭരണത്തിലേക്കെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ വീണ്ടും ട്വിസ്റ്റ്. ബിജെപി നേതാവ് യെദ്യുരപ്പ ഇന്ന് ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചു. ഇന്ന് തന്നെ സത്യപ്രതിജ്ഞ നടത്തണമെന്ന് ആവശ്യപ്പെടുമെന്ന് യെദ്യുരപ്പ രാവിലെ പ്രഖ്യാപിച്ചു

സർക്കാർ രൂപവത്കരിക്കുന്ന കാര്യത്തിൽ കേന്ദ്ര നേതൃത്വം അനുമതി നൽകാത്തതിനെ തുടർന്നാണ് കർണാടകയിൽ വീണ്ടും അനിശ്ചിത്വം രൂപപ്പെട്ടത്. പിന്നാലെ ഇടക്കാല തെരഞ്ഞെടുപ്പ് അല്ലെങ്കിൽ രാഷ്ട്രപതി ഭരണമുണ്ടായേക്കുമെന്ന അഭ്യൂഹങ്ങൾ പരന്നു. ഇതിനിടെയാണ് യെദ്യുരപ്പ ഗവർണറെ കണ്ടിരിക്കുന്നത്.

ഉച്ചയ്ക്ക് 12.30ന് സത്യപ്രതിജ്ഞ വേണമെന്നാണ് യെദ്യൂരപ്പ ഗവർണറോട് ആവശ്യപ്പെട്ടിരിക്കുന്നത്. വിമത എംഎൽഎമാരുടെ അയോഗ്യതാ നടപടികൾ സ്പീക്കർ നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇത് കഴിഞ്ഞുമതി സർക്കാർ രൂപീകരണം എന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം.

യെദ്യുരപ്പയെ മാറ്റി നിർത്താനുള്ള നീക്കമാണ് ബിജെപി കേന്ദ്രനേതൃത്വം നടത്തുന്നതെന്ന റിപ്പോർട്ടുകളും വന്നിരുന്നു. ബിജെപിയുടെ പൊതുനിലപാട് അനുസരിച്ച് 76 വയസ്സിലെത്തിയ യെദ്യൂരപ്പക്ക് പ്രായമനുസരിച്ച് മുഖ്യമന്ത്രിയാകാൻ സാധിക്കില്ല. എന്നാൽ യെദ്യൂരപ്പയുടെ സ്വാധീനവും ദേശീയ നേതൃത്വത്തിന് അവഗണിക്കാൻ സാധിക്കില്ല.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *