കരുണാനിധിയുടെ സംസ്‌കാരം മറീന ബീച്ചിൽ; അനുകൂല വിധിയുമായി മദ്രാസ് ഹൈക്കോടതി

Loading...
  • 13
    Shares

തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായിരുന്ന എം കരുണാനിധിയുടെ സംസ്‌കാര ചടങ്ങുകൾ മറീന ബീച്ചിൽ തന്നെ നടത്താൻ മദ്രാസ് ഹൈക്കോടതിയുടെ അനുമതി. ഇന്നലെ രാത്രി ആരംഭിച്ച നിയമപോരാട്ടത്തിനൊടുവിലാണ് ഇപ്പോൾ കോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ചത്. കലൈഞ്ജർ വാഴ്‌കൈ എന്ന മുദ്രാവാക്യം വിളികളുമായാണ് ഡിഎംകെ പ്രവർത്തകർ കോടതി ഉത്തരവിനെ സ്വീകരിച്ചത്

കരുണാനിധിയുടെ മൃതദേഹം ചെന്നൈ മറീന ബീച്ചിൽ സംസ്‌കരിക്കാൻ അനുവദിക്കില്ലെന്ന് സർക്കാർ ആദ്യം നിലപാട് എടുക്കുകയായിരുന്നു. ഇതിന് പിന്നാലെ ഡിഎംകെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഇന്നലെ രാത്രി പത്തരയോടെയാണ് കോടതി ചേർന്നതും വാദം കേട്ടതും. തുടർന്ന് ഇന്ന് രാവിലെ 8 മണിക്ക് വാദം പുനരാംഭിക്കുകയായിരുന്നു. സംസ്‌കാരത്തിനെതിരായി സമർപ്പിക്കപ്പെട്ട ആറോളം ഹർജികൾ ഇതിനിടെ പിൻവലിക്കപ്പെട്ടിരുന്നു. ഇതോടെയാണ് കോടതി അനുകൂല വിധി പ്രഖ്യാപിച്ചത്.

കരുണാനിധിയുടെ സംസ്‌കാരം അണ്ണാ സ്മാരകത്തിന് സമീപം നടക്കും. വൈകുന്നേരം നാല് മണിയോടെയാണ് സംസ്‌കാര ചടങ്ങുകൾ തുടങ്ങുക. കരുണാനിധിക്ക് അന്തിമോപചാരം അർപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ചെന്നൈയിൽ എത്തിയിട്ടുണ്ട്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *