സർക്കാരിനെതിരെ പ്രതിഷേധം ശക്തം; ചെന്നൈ നഗരത്തിൽ കർശന സുരക്ഷ

  • 15
    Shares

ദ്രാവിഡ രാഷ്ട്രീയത്തിലെ അതികായനായിരുന്ന മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ സംസ്‌കാരത്തെ ചൊല്ലിയുള്ള തർക്കം കോടതി കയറിയതിന് പിന്നാലെ തമിഴ്‌നാട്ടിൽ സർക്കാരിനെതിരെ വ്യാപക പ്രതിഷേധം. കരുണാനിധിയുടെ സംസ്‌കാരം ചെന്നൈ മറീന ബീച്ചിൽ നടത്താനാകില്ലെന്ന് സർക്കാർ നിലപാട് എടുക്കുകയായിരുന്നു. ഇതിനെതിരെയാണ് ഡിഎംകെ കോടതിയെ സമീപിച്ചത്.

കരുണാനിധിയുടെ ഭൗതിക ശരീരം പൊതുദർശനത്തിന് വെച്ചിരിക്കുന്ന രാജാജി ഹാളിന് സമീപം മുദ്രവാക്യങ്ങളുമായി ഡിഎംകെ പ്രവർത്തകർ സർക്കാരിനെതിരെ പ്രതിഷേധിക്കുകയാണ്. മറീന വേണ്ടും മറീന വേണ്ടും എന്നീ മുദ്രാവാക്യങ്ങളാണ് അണികൾ മുഴക്കുന്നത്. കരുണാനിധിയുടെ ഭൗതികശരീരത്തിൽ ആദരാഞ്ജലി അർപ്പിക്കാനെത്തിയ മുഖ്യമന്ത്രി പളനിസ്വാമിക്കും ഉപമുഖ്യമന്ത്രി പനീർശെൽവത്തിനുമെതിരെ പ്രതിഷേധം ഉയർന്നു.

പ്രതിഷേധം ശക്തമായതോടെ ചെന്നൈ നഗരത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മറീന ബീച്ചിലേക്കുള്ള റോഡ് പോലീസ് അടച്ചു. ഒരാളെയും ഇങ്ങോട്ട് കയറ്റി വിടില്ലെന്നാണ് പോലീസ് അറിയിക്കുന്നത്. റാപിഡ് ആക്ഷൻ ഫോഴ്‌സും നഗരത്തിലിറങ്ങിയിട്ടുണ്ട്.

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *