കരുണാനിധിയുടെ നില ഗുരുതരം; ആശുപത്രിയിൽ നിന്ന് വസതിയിലേക്ക് മാറ്റി
തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കരുണാനിധിയുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്. അതീവ ഗുരുതരാവസ്ഥയിൽ അദ്ദേഹത്തെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു
കാവേരിയിലെ ആശുപത്രിയിലാണ് കരുണാനിധിയെ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് ഗോപാലപുരത്തുള്ള വസതിയിലേക്ക് മാറ്റി. 94 വയസ്സുള്ള കരുണാനിധി സജീവ രാഷ്ട്രീയത്തിൽ നിന്ന് ഏറെ കാലമായി വിട്ടുനിൽക്കുകയാണ്
കരുണാനിധി മരിച്ചതായുള്ള വാര്‍ത്തകളും സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്. എന്നാല്‍ വാസ്തവവിരുദ്ധമായ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്നും അദ്ദേഹം ജീവനോടെ തന്നെ തങ്ങള്‍ക്കൊപ്പമുണ്ടെന്നും മകനും ഡിഎംകെ നേതാവുമായി സ്റ്റാലിന് അറിയിച്ചു.