കണ്ണീർക്കടൽ തീർത്ത് ഡിഎംകെ പ്രവർത്തകർ; അനുശോചനം അറിയിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

  • 48
    Shares

തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കരുണാനിധിയുടെ നിര്യാണത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കലൈഞ്ജറുടെ വേർപാടിൽ അനുശോചനം അറിയിച്ചിട്ടുണ്ട്

പാവങ്ങൾക്കും തിരസ്‌കരിക്കപ്പെട്ടവർക്കും വേണ്ടി പ്രവർത്തിച്ചയാളായിരുന്നു കരുണാനിധിയെന്ന് മോദി പറഞ്ഞു. നാളെ ചെന്നൈയിൽ അന്തിമോപചാരം അർപ്പിക്കാനെത്തുമെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടിൽ നാളെ പൊതു അവധി പ്രഖ്യാപിച്ചു. ഒരാഴ്ച ദു:ഖാചരണം നടത്തും. തമിഴ്‌നാട്ടിലേക്കും കർണാടയിലേക്കുമുള്ള കെ എസ് ആർ ടി സി സർവീസുകൾ നിർത്തിവെച്ചിട്ടുണ്ട്

ചെന്നൈയിൽ കരുണാനിധിയുടെ മരണം അറിഞ്ഞ് ആയിരക്കണക്കിന് ഡിഎംകെ പ്രവർത്തകരും ആരാധകരുമാണ് തടിച്ചുകൂടിയിരിക്കുന്നത്. പലരും അലമുറയിട്ട് കരയുകയാണ്. ജനങ്ങളോട് പിരിഞ്ഞുപോകണമെന്ന് കരുണാനിധിയുടെ മകനും ഡിഎംകെ നേതാവുമായ എംകെ സ്റ്റാലിൻ അഭ്യർഥിക്കുന്നതും കാണാമായിരുന്നു

ADVT ASHNADNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *