കാശ്മീരിൽ എന്താണ് സംഭവിക്കുന്നത്: ജനങ്ങളെ ഭീതിയിലാഴ്ത്തി സേനാ വിന്യാസം, അമിത് ഷായും അജിത് ഡോവലും കൂടിക്കാഴ്ച നടത്തി; താഴ്‌വരയിൽ നിന്ന് പലായനം തുടരുന്നു

കാശ്മീരിൽ സേനാ വിന്യാസം തുടരുന്നു. തീവ്രവാദ ആക്രമണ സാധ്യത പറഞ്ഞാണ് സേനാ വിന്യാസം. കാശ്മീരികളല്ലാത്തവർ സംസ്ഥാനം വിട്ടുപോകാൻ കേന്ദ്രസർക്കാർ നിർദേശം നൽകിയിട്ടുണ്ട്. രണ്ട് ദിവസത്തിനിടെ ആയിരങ്ങളാണ് കാശ്മീരിൽ നിന്നും പലായനം ചെയ്തത്. ഏറ്റവുമൊടുവിലായി ഇർഫാൻ പത്താനടക്കമുള്ള ജമ്മു കാശ്മീർ ക്രിക്കറ്റ് ടീം അംഗങ്ങളോടും സംസ്ഥാനം വിടാൻ കേന്ദ്രസർക്കാർ നിർദേശിട്ടുണ്ട്.

സേനാ വിന്യാസത്തെ കുറിച്ചുള്ള ഊഹാപോഹങ്ങൾ പ്രചരിക്കുന്നതിനിടെ ആഭ്യന്തര മന്ത്രി അമിത് ഷാ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. ഇന്റലിജൻസ് ബ്യൂറോ മേധാവി അരവിന്ദ് കുമാർ, റോ ഉദ്യോഗസ്ഥൻ സാമന്ത് ഗോയൽ, ആഭ്യന്തര സെക്രട്ടറി എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു

35,000 പാരാമിലിട്ടറി സൈനികരെയാണ് കാശ്മീരിൽ അധികമായി വിന്യസിച്ചിരിക്കുന്നത്. സംസ്ഥാനത്തിനുള്ള പ്രത്യേക പദവിയായ 35 എ അനുച്ഛേദം ഒഴിവാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് സേനാ വിന്യാസമെന്നും അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *