മകന്റെ ശവസംസ്കാര ചടങ്ങിന് എത്തിയ സൈനികനെ ഭീകരർ വെടിവെച്ചു കൊന്നു
അപകടത്തിൽ മരിച്ച മകന്റെ സംസ്കാര ചടങ്ങിനെത്തിയ സൈനികനെ ഭീകരർ വെടിവെച്ചു കൊന്നു. കാശ്മീരിലെ ഷൂറത്ത് ഗ്രാമത്തിലാണ് സംഭവം. ടെറിറ്റോറിയൽ ആർമി ലാൻസ് നായിക് മുക്താർ അഹമ്മദ് മാലിക്കാണ് കൊല്ലപ്പെട്ടത്.
സൈനികന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ഭീകരർ അദ്ദേഹത്തിന് നേർക്ക് നിറയൊഴിക്കുകയായിരുന്നു. നിങ്ങൾക്ക് വേണമെങ്കിൽ എന്നെ വെടിവെക്കാം, പക്ഷേ എന്നോട് ചോദ്യങ്ങൾ ചോദിക്കരുതെന്ന് കൊല്ലപ്പെടുന്നതിന് മുമ്പായി സൈനികൻ ഭീകരരോട് പറഞ്ഞതായി ദൃക്സാക്ഷികൾ പറയുന്നു
അപകടത്തിൽ മരിച്ച മകൻ ഷരീഖിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനായാണ് മുക്താർ വീട്ടിലെത്തിയത്. മരണാനന്തര ക്രിയകൾക്കായി കുടുംബം തയ്യാറെടുക്കുന്നതിനിടെയാണ് ഭീകരർ വീട്ടിലേക്ക് ഇരച്ചുകയറിയത്.