ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരായ ഹർജികൾ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്; കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്

ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയ നടപടിക്കെതിരെ നൽകിയ ഹർജികൾ സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബഞ്ചിന് വിട്ടു. എട്ട് ഹർജികളാണ് ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ മുന്നിലുള്ളത്.

ഹർജികളിൽ ഒക്ടോബർ ആദ്യ ആഴ്ച മുതൽ വാദം കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അറിയിച്ചു. വിഷയത്തിൽ കേന്ദ്രസർക്കാരിന് കോടതി നോട്ടീസ് അയച്ചു. നോട്ടീസ് അയക്കുന്നതിനെ തടയാൻ കേന്ദ്രം ശ്രമിച്ചിരുന്നു. അതിർത്തിയിൽ തിരിച്ചടിക്ക് വഴിവെക്കുമെന്നും ദുരുപയോഗം ചെയ്യപ്പെടുമെന്നുമായിരുന്നു സോളിസിറ്റർ ജനറൽ വാദിച്ചത്.

കാശ്മീരിൽ മധ്യസ്ഥനെ വെക്കാനുള്ള കേന്ദ്രത്തിന്റെ അപേക്ഷയും സുപ്രീം കോടതി നിരസിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കിയ സമയത്ത് ജമ്മു കാശ്മീരിൽ ഭരണകൂടം ഉണ്ടായിരുന്നില്ലെന്ന് അഭിഭാഷകനായ ഗോപാൽ ശങ്കരനാരായണൻ വാദിച്ചു. രാഷ്ട്രപതി പ്രഖ്യാപിച്ച ഗവർണർ ഭരണം ജൂണിൽ അവസാനിച്ചു. പുതിയ പ്രഖ്യാപനം നടപ്പാക്കുന്ന സമയത്ത് ഗവർണർ ഭരണമുണ്ടായിരുന്നില്ല. അതിനാൽ 370ാം അനുച്ഛേദം റദ്ദാക്കിയ നടപടിക്ക് നിയമസാധുതയില്ലെന്നും അദ്ദേഹം വാദിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *