കാശ്മീരിൽ ഒമ്പതുവയസ്സുകാരിയെ അർധസഹോദരനും സുഹൃത്തുക്കളും പീഡിപ്പിച്ചു കൊന്നു; നേതൃത്വം നൽകിയത് രണ്ടാനമ്മ

  • 10
    Shares

കാശ്മീരിൽ ഒമ്പത് വയസ്സുകാരിയെ അർധ സഹോദരനും കൂട്ടുകാരും ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തി. ബാരാമുള്ള ജില്ലയിൽ കഴിഞ്ഞാഴ്ചയാണ് സംഭവം നടന്നത്. രണ്ടാനമ്മയാണ് കൊലപാതകത്തിന് നേതൃത്വം നൽകിയത്. കൊലപാതകത്തിന് ശേഷം കുട്ടിയുടെ രണ്ട് കണ്ണുകളും ചൂഴ്‌ന്നെടുക്കുകയും ചെയ്തു.

രണ്ടാം ഭാര്യയ്ക്കും മകൾക്കുമൊപ്പം ഭർത്താവ് കൂടുതൽ സമയം ചെലവഴിച്ചതാണ് ആദ്യഭാര്യക്ക് വിരോധമുണ്ടാകാൻ കാരണം. ഇതോടെ രണ്ടാം ഭാര്യയിൽ ഭർത്താവിനുണ്ടായ മകളെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. രണ്ടാനമ്മ കുട്ടിയെ വനപ്രദേശത്തേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. പിന്നീട് ഇവരുടെ മകനും സുഹൃത്തുക്കളും ചേർന്ന് ഇവരുടെ മുന്നിലിട്ട് തന്നെ കുട്ടിയെ പീഡിപ്പിച്ചു

പീഡനത്തെ തുടർന്ന് അവശയായ പെൺകുട്ടിയെ രണ്ടാനമ്മ കഴുത്തുഞെരിച്ച് കൊന്നു. മകൻ തലക്ക് ചുറ്റിക കൊണ്ടു അടിച്ച് മരണം ഉറപ്പാക്കി. തുടർന്ന് കണ്ണ് ചൂഴ്‌ന്നെടുത്ത ശേഷം മൃതദേഹം ആസിഡ് ഒഴിച്ച് വികൃതമാക്കി.

പെൺകുട്ടിയെ ഓഗസ്റ്റ് 23 മുതൽ കാണാതായിരുന്നു. പിതാവ് നൽകിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വനപ്രദേശത്ത് നിന്നും വികൃതമായ നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *