മോദി അധികാരത്തിലേറിയതിന് പിന്നാലെ കാശ്മീരിലുണ്ടാകുന്ന സ്‌ഫോടനങ്ങൾ വർധിച്ചു; ഭരിക്കുന്നത് കോൺഗ്രസല്ല, തിരിച്ചടിയുണ്ടാകുമെന്ന് അമിത് ഷാ

  • 13
    Shares

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ജമ്മു കാശ്മീരിലുണ്ടാകുന്ന സ്‌ഫോടനങ്ങളിൽ വലിയ വർധനവുണ്ടാകുന്നതായി റിപ്പോർട്ടുകൾ. മുൻവർഷങ്ങളെ അപേക്ഷിച്ച് 2018ൽ 57 ശതമാനം വർധനവാണുണ്ടായത്. 2014ൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ കാശ്മീർ കടുത്ത അശാന്തിയിലേക്ക് പോയതായി കണക്കുകൾ സൂചിപ്പിക്കുന്നു.

എൻ എസ് ജിക്ക് കീഴിലുള്ള ദേശീയ ബോംബ് ഡാറ്റ കേന്ദ്രത്തിന്റെ റിപ്പോർട്ടിലാണ് അഞ്ച് വർഷത്തിനിടെ കാശ്മീരിൽ സ്‌ഫോടനങ്ങൾ വർധിച്ചതായി പറയുന്നത്. അതേസമയം വടക്കുകിഴക്കൻ മേഖലകളിലും നക്‌സൽ മേഖലകളിലും സ്‌ഫോടനം കുറഞ്ഞുവരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു

കാശ്മീരിൽ 2014ൽ 37 സ്‌ഫോടനങ്ങളാണുണ്ടായത്. 2015ൽ 46 സ്‌ഫോടനങ്ങളുണ്ടായി. 2016ൽ 69 എണ്ണവും 2017ൽ 70 സ്‌ഫോടനങ്ങളും നടന്നു. അതേസമയം സർജിക്കൽ സ്‌ട്രൈക്ക് നടന്നതിന് ശേഷം 2018ൽ 117 ബോംബ് സ്‌ഫോടനങ്ങളാണ് കാശ്മീരിലുണ്ടായത്. ചെറുതും വലുതുമായ സ്‌ഫോടനങ്ങൾ അടക്കമുള്ള കണക്കാണിത്.

2017ൽ സ്‌ഫോടനങ്ങളിൽ 61 പേരാണ് കൊല്ലപ്പെട്ടത്. 2018ൽ 108 പേരും കൊല്ലപ്പെട്ടു. 2019ന്റെ തുടക്കത്തിലും കാശ്മീരിലെ സ്ഥിതി വ്യത്യസ്തമല്ല. കഴിഞ്ഞ ദിവസം പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ 40 സി ആർ പി എഫ് ജവാൻമാരാണ് കൊല്ലപ്പെട്ടത്.

അതേസമയം പുല്‍വാമയില്‍ 40 സി ആര്‍ പി എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രാഷ്ട്രീയം പറഞ്ഞ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രംഗത്തെത്തി. ഭരിക്കുന്നത് കോണ്‍ഗ്രസ് സര്‍ക്കാര്‍ അല്ലാത്തതിനാല്‍ ജവാന്‍മാരുടെ ജീവത്യാഗം പാഴായിപ്പോകില്ലെന്നായിരുന്നു ബിജെപി അധ്യക്ഷന്റെ രാഷ്ട്രീയ പ്രസംഗംNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *