കാശ്മീരിൽ അതിർത്തിയിലൂടെ നുഴഞ്ഞുകയറിയ ഭീകരനെ സൈന്യം വധിച്ചു; ആയുധ ശേഖരം കണ്ടെടുത്തു

  • 7
    Shares

കാശ്മീരിൽ അതിർത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ പാക് ഭീകരനെ സൈന്യം വെടിവെച്ചു കൊന്നു. ചൊവ്വാഴ്ച അഖ്‌നൂർ സെക്ടറിലായിരുന്നു സംഭവം. കൊല്ലപ്പെട്ട ഭീകരനിൽ നിന്ന് വൻ ആയുധശേഖരം കണ്ടെടുത്തിട്ടുണ്ട്.

234 വെടിയുണ്ടകളും പത്ത് തോക്കുകളും 15 ഗ്രനേഡുകളുമാണ് ഭീകരനിൽ നിന്ന് കണ്ടെടുത്തത്. വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഭീകരാക്രമണം നടത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇയാൾ നുഴഞ്ഞുകയറിയതെന്നാണ് സംശയിക്കുന്നത്. കൂടുതൽ നുഴഞ്ഞുകയറ്റമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് കരുതുന്നതിനാൽ അതിർത്തിയിൽ സുരക്ഷ ശക്തമാക്കി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *