പോലീസുകാരന്റെ കൊലക്ക് സൈന്യത്തിന്റെ തിരിച്ചടി; മൂന്ന് ഭീകരരെ വധിച്ചു, ഏറ്റുമുട്ടൽ തുടരുന്നു
പോലീസുകാരനെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് പിന്നാലെ ജമ്മു കാശ്മീരിലെ ഗുൽഗാമിൽ രൂക്ഷ ഏറ്റുമുട്ടൽ. മൂന്ന് ഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ട പോലീസുകാരന്റെ വീട് സ്ഥിതി ചെയ്യുന്ന ഖുദ്വാനിയിലാണ് ഏറ്റുമുട്ടൽ
പോലീസുകാരനെ വധിച്ച ഭീകരരുമായാണ് സൈന്യം ഏറ്റുമുട്ടുന്നത്. കനത്ത തിരിച്ചടി തന്നെ സേന നൽകുന്നുണ്ട്. രഹസ്യവിവരത്തെ തുടർന്ന് നടന്ന തിരച്ചിലിനൊടുവിലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. സി ആർ പി എഫ്, ആർമി, പോലീസ് എന്നിവർ സംയുക്തമായാണ് ഭീകരർക്കെതിരായ ഏറ്റുമുട്ടലിൽ പങ്കെടുക്കുന്നത്.
നാല് തീവ്രവാദികൾ കൂടി മേഖലയിലുണ്ടെന്നാണ് സൈന്യം സംശിക്കുന്നത്. സൈനിക നടപടി തടസ്സപ്പെടുത്താൻ ആൾക്കൂട്ടം കല്ലെറിയുന്നതായും റിപ്പോർട്ടുകളുണ്ട്. രണ്ട് ദിവസം മുമ്പാണ് സലീം അഹമ്മദ് ഷാ എന്ന പോലീസുകാരനെ ഭീകരർ തട്ടിക്കൊണ്ടുപോയത്. ശനിയാഴ്ച ഇദ്ദേഹത്തെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു