കാശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈന്യം വധിച്ചു
കാശ്മീരിലെ ഷോപിയാൻ ജില്ലയിൽ സൈന്യവുമായി നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ഷോപിയാനിലെ സാഫ്നഗരിയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഹിസ്ബുൾ മുജാഹിദ്ദിൻ പ്രവർത്തകരാണ് കൊല്ലപ്പെട്ടത്.
മുഹമ്മദ് ഇദ്രിസ് സുൽത്താൻ, അമീർ ഹുസൈൻ റാത്തർ എന്നിവരാണ് കൊല്ലപ്പെട്ട ഭീകരർ. ഇതിൽ മുഹമ്മദ് ഇദ്രിസ് മുൻ സൈനികനാണ്. ഏപ്രിലിൽ ഇയാൾ ഭീകരർക്കൊപ്പം ചേരുകയായിരുന്നു. ഇവരിൽ നിന്ന് നിരവധി ആയുധങ്ങളും സൈന്യം പിടിച്ചെടുത്തിട്ടുണ്ട്