സാധാരണക്കാരെ വെറുതെ വിടു, അഴിമതിക്കാരായ രാഷ്ട്രീയക്കാരെ കൊല്ലു; തീവ്രവാദികളോട് കാശ്മീർ ഗവർണർ

വിവാദ പ്രസംഗവുമായി കാശ്മീർ ഗവർണർ സത്യപാൽ മാലിക്. സാധാരണക്കാരെയും ഉദ്യോഗസ്ഥരെയും കൊല്ലുന്നതിന് പകരം സംസ്ഥാനത്തെ സമ്പത്ത് കൊള്ളയടിക്കുന്ന രാഷ്ട്രീയക്കാരെ കൊല്ലു എന്ന് തീവ്രവാദികളോടായി സത്യപാൽ മാലിക് പറഞ്ഞു. കാർഗിലിൽ നടന്ന പൊതുപരിപാടിയിലാണ് ഗവർണറുടെ വിവാദ പ്രസംഗം

എന്തിനാണ് തോക്കെടുത്ത് സ്വന്തം ജനങ്ങളെയും സുരക്ഷാ ഉദ്യോഗസ്ഥരെയും കൊല്ലുന്നത്. കാശ്മീരിന്റെ സമ്പത്ത് കൊള്ളയടിച്ചവരെ കൊല്ലു. നിങ്ങൾ അവരിൽ ആരെയെങ്കിലും കൊന്നിട്ടുണ്ടോയെന്നും മാലിക് ചോദിച്ചു.

കാശ്മീർ ഭരിച്ച രാഷ്ട്രീയ കുടുംബങ്ങൾ പൊതുജനത്തിന്റെ പണം കൊള്ളയടിച്ച് ലോകമാകമാനം സ്വത്ത് സമ്പാദിക്കുകയാണ്. ശ്രീഗനറിലും ഡൽഹിയിലും മറ്റിടങ്ങളിലും അവർക്ക് വസതിയുണ്ട്. ലണ്ടനിലും മറ്റും സ്ഥലങ്ങളുണ്ട്. വലിയ ഹോട്ടലുകളും അവർക്ക് സ്വന്തമായിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *