ബിജെപി എംപിമാർക്ക് വിപ്പ്, സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം; കാശ്മീർ വിഷയത്തിൽ ആശങ്ക തുടരുന്നു

ജമ്മു കാശ്മീരിൽ അനിശ്ചിതത്വം തുടരുന്നതിനിടെ പാർലമെന്റിൽ നിയമനിർമാണത്തിന് കേന്ദ്രസർക്കാർ നീക്കം. അസാധാരണ നടപടികളാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്ന് നടക്കുന്നത്. ബിജെപി അംഗങ്ങൾക്കായി പാർട്ടി വിപ്പ് പുറപ്പെടുവിച്ചു. രാജ്യസഭയിൽ ശൂന്യവേള മാറ്റിവെച്ച് അമിത് ഷാ പ്രസ്താവന നടത്താൻ ഒരുങ്ങുകയാണ്

ലോക്‌സഭയിൽ 12 മണിക്ക് അമിത് ഷാ പ്രസ്താവന നടത്തും. കേന്ദ്രമന്ത്രിസഭാ തീരുമാനമാണ് അമിത് ഷാ അറിയിക്കുക. ഇതിന് മുന്നോടിയായി സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സംഘർഷങ്ങളുണ്ടാകാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കാനാണ് നിർദേശം.

കാശ്മീരിൽ വാർത്താവിനിമയ ബന്ധം പൂർണമായും വിച്ഛേദിച്ചു. മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. മതിയായ രേഖകൾ കൂടാതെ പുറത്തിറങ്ങരുതെന്ന് ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനിശ്ചിതകാല അവധി പ്രഖ്യാപിച്ചു. പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിലാക്കി.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *