കാശ്മീരിൽ സൈന്യത്തിന്റെ അതിക്രമമെന്ന് പ്രദേശവാസികൾ; വീഡിയോ പുറത്തുവിട്ട് ബിബിസി

ജമ്മു കാശ്മീരിൽ സൈന്യം പ്രദേശവാസികളെ അടിച്ചമർത്തുകയാണെന്ന റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ ഇരകൾ സംസാരിക്കുന്ന വീഡിയോ പുറത്തുവിട്ട് ബിബിസി. വെള്ളിയാഴ്ചയാണ് കാശ്മീർ സൈന്യത്തിനെതിരെ ജനങ്ങൾ ഗുരുതര ആരോപണം ഉന്നയിക്കുന്ന വീഡിയോ ബിബിസി പുറത്തുവിട്ടിരിക്കുന്നത്.

ബിബിസി റിപ്പോർട്ടർ സമീർ ഹാഷ്മിയാണ് പ്രദേശവാസികളെ കണ്ട് റിപ്പോർട്ട് തയ്യാറാക്കിയിരിക്ുന്നത്. വടികളും കേബിളുകളും ഉപയോഗിച്ച് സുരക്ഷാ സൈന്യം തങ്ങളെ മർദിച്ചതായും ഇലക്ട്രിക് ഷോക്ക് ഏൽപ്പിച്ചതായും പ്രദേശവാസികൾ പറയുന്നതായി റിപ്പോർട്ടിൽ പറയുന്നു.

പ്രത്യേക പദവി എടുത്തുമാറ്റിയ തീരുമാനം ഇന്ത്യ പ്രഖ്യാപിച്ച് ചുരുങ്ങിയ മണിക്കൂറുകൾക്കുള്ളിൽ തന്നെ സൈന്യം വീടുകൾ തോറും കയറി പരിശോധന നടത്തുകയായിരുന്നുവെന്ന് ഗ്രാമവാസികൾ പറയുന്നു. അവർ ഞങ്ങളെ മർദിക്കുന്നു. ഞങ്ങൾ ചെയ്ത തെറ്റെന്താണെന്ന് അവരോട് ഞങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കുന്നു. വീഡിയോയിൽ ഒരാൾ പറയുന്നു

കല്ലേറുകാരുടെ പേര് പറയൂ എന്ന് സുരക്ഷാ സേന ഞങ്ങളോട് ചോദിച്ചു. ആരെയും അറിയില്ലെന്ന് പറഞ്ഞപ്പോൾ വസ്ത്രവും ഷൂസും നീക്കം ചെയ്ത ശേഷം വടിയും മറ്റുമുപയോഗിച്ച് നിർദാക്ഷിണ്യം അടിച്ചു. രണ്ട് മണിക്കൂറോളം ഇത് തുടർന്ന്. ബോധരഹിതനായപ്പോഴൊക്കെ ഷോക്കുകൾ തന്നുകൊണ്ടേയിരുന്നു. മറ്റൊരു യുവാവ് വെളിപ്പെടുത്തുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *